Advertisement

തന്റെ പേരില്‍ വ്യാജ നിര്‍ദേശങ്ങള്‍; ഡോക്ടര്‍ വിപി ഗംഗാധരന്‍ പരാതി നല്‍കി

January 29, 2018
Google News 1 minute Read
vp gangadharan

സമൂഹ മാധ്യമങ്ങളില്‍ തന്റെ പേരില്‍ വ്യാജ പരാതി പ്രചരിക്കുന്നതിനെതിരെ ഡോക്ടര്‍ വിപി ഗംഗാധരന്‍ പരാതി നല്‍കി. കാൻസർ പ്രതിരോധത്തിനുള്ള നിർദേശങ്ങൾ എന്ന പേരിൽ വി.പി.ഗംഗാധരന്റെ ചിത്രംവെച്ച് വ്യാജ സന്ദേശം ഉണ്ടാക്കിയവര്‍ക്കെതിരെ പരാതിയുമായാണ് ഡോക്ടര്‍ രംഗത്ത് വന്നത്. വാട്സാപ്, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. കാൻസറിനെ പ്രതിരോധിക്കാനുള്ള മൂന്ന് മാർഗങ്ങളാണ് ഇതിലുള്ളത്. ഡോ.വി.പി.ഗംഗാധരന്റെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

WhatsApp Image 2018-01-29 at 10.44.53

vp gangadharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here