നിത്യാനന്ദയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്

court orders to arrest nithyananda

വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. നിത്യാനന്ദയെ അറസ്റ്റുചെയ്ത് ബുധനാഴ്ച കോടതിക്കുമുൻപിൽ ഹാജരാക്കാനാണ് ജസ്റ്റിസ് ആർ. മഹാദേവൻ പോലീസിന് നിർദേശം നൽകിയത്. നിത്യാനന്ദയിൽനിന്ന് മധുരമഠം സംരക്ഷിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മധുര സ്വദേശി എം. ജഗദൽപ്രതാപൻ ഹർജി സമർപ്പിച്ചിരുന്നു.

ഇതുസംബന്ധിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിത്യാനന്ദ തെറ്റായ വിവരങ്ങളാണ് നൽകിയിരുന്നത്. യഥാർഥവിവരം നൽകണമെന്ന കോടതിയുടെ നിരന്തരമായ മുന്നറിയിപ്പ് നിത്യാനന്ദ വകവെച്ചില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.ഇതേത്തുടർന്ന് കോടതി സ്വമേധയാ ഇക്കാര്യം തിങ്കളാഴ്ച പരിഗണിക്കുകയായിരുന്നു.

court orders to arrest nithyananda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top