എവിടെയാണ് റിപ്പബ്ലിക് ഓഫ് കൈലാസ? ഒരാൾക്ക് എങ്ങനെ സ്വന്തം രാജ്യം നിർമ്മിക്കാനാകും?

നിത്യാനന്ദയും കൈലാസവും…ഈ രണ്ടു പേരുകളും വീണ്ടും ചർച്ചയിൽ വരികയാണ്. ഇന്ത്യയിൽ ബലാത്സംഗത്തിനൊപ്പം നിരവധി കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ട വിവാദ ആൾദൈവമാണ് നിത്യാനന്ദ. വിചാരണ നേരിടുന്നതിനിടെ രാജ്യത്ത് നിന്നും 2019 അവസാനത്തോടെ രക്ഷപ്പെട്ട് പോവുകയായിരുന്നു. ഇയാൾ സൃഷ്ടിച്ച ഹിന്ദു രാഷ്ട്രമാണ് റിപ്പബ്ലിക് ഓഫ് കൈലാസ എന്നറിയപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ വേദിയിൽ കൈലാസത്തിന്റെ പ്രതിനിധി പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ രണ്ട് പേരുകളും വീണ്ടും ചർച്ചാവിഷയമാകുന്നത്.
നിത്യാനന്ദയുടെ ഹിന്ദു രാഷ്ട്രമായ ‘കൈലാസം’ ലോക ഭൂപടത്തിൽ എവിടെയാണ്? അതിന്റെ ജനസംഖ്യ എത്രയാണ്? ഏത് നിയമമാണ് ഇവിടെ നിലവിലുള്ളത്? ഒരാൾക്ക് എങ്ങനെ സ്വന്തം രാജ്യം നിർമ്മിക്കാനാകും? ഇങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ നമുക്ക് മുന്നിൽ അവശേഷിക്കുന്നു. നിത്യാനന്ദയുടെ കൈലാസം എവിടെയാണെന്ന് ആർക്കും നിശ്ചയമില്ല. കൈലാസ രാജ്യത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടില്ല. എന്നാൽ കൈലാസത്തിന് വെർച്വൽ സാന്നിധ്യമുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിത്യാനന്ദയുണ്ട്, ഒപ്പം കൈലാസ സർക്കാരിന് ഒരു വെബ്‌സൈറ്റും.
Read Also: ഹത്രാസ് ബലാത്സംഗ കൊലപാതകക്കേസ്: 3 പേരെ കോടതി വെറുതെവിട്ടു, ഒരാൾ കുറ്റക്കാരൻ
റിപ്പോർട്ടുകൾ പ്രകാരം തെക്കേ അമേരിക്കയിൽ വാങ്ങാൻ കഴിയുന്ന നിരവധി ചെറിയ ദ്വീപുകൾ ഉണ്ട്. വിലകൾ സ്ഥലത്തെ ആശ്രയിച്ചിരിക്കുന്നു. മധ്യ അമേരിക്കയിൽ ദ്വീപുകൾ വിലകുറഞ്ഞതും കരീബിയൻ പ്രദേശത്തിന് ചുറ്റും ചെലവേറിയതുമാണ്. നിത്യാനന്ദ ഇക്വഡോറിൽ നിന്ന് ഒരു ദ്വീപ് വാങ്ങിയതായി പറയപ്പെടുന്നു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് ഇതെന്നാണ് കരുതുന്നത്. തൻ്റെ രാജ്യം സ്ഥാപിക്കാൻ ഇയാൾ ഉപയോഗിച്ച വഴി ഇതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഓസ്ട്രേലിയയില്‍ നിന്നു ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ മാത്രമേ ഇവിടേക്ക് എത്തിച്ചേരുവാന്‍ സാധിക്കൂ. ഒരു രാജ്യത്തിനു എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമാണോ അതെല്ലാം ഇവിടെയുണ്ട് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. കൈലാസ എന്നും റിപ്പബ്ലിക് ഓഫ് കൈലാസ എന്നും അറിയപ്പെടുന്ന ഈ ദ്വീപ് ഒരു ഹിന്ദു രാഷ്ട്രമായും ഇയാള്‍ വിഭാവനം ചെയ്തിട്ടുണ്ട്. സ്വന്തം രാജ്യത്ത് ഹിന്ദു മതം ആചരിക്കുവാനുള്ള അവകാശം നഷ്ടപ്പെട്ടവരാണ് ഇത് സ്ഥാപിച്ചതെന്നാണ് രാജ്യത്തിന്റെ വെബ്സൈറ്റ് അവകാശപ്പെടുന്നത്. കൈലാസ രാഷ്ട്രത്തിലെ രണ്ട് ബില്യൺ ഹിന്ദുക്കളെ താൻ പ്രതിനിധീകരിക്കുന്നതായി ആൾദൈവം അവകാശപ്പെടുന്നു.
Read Also: ഡബ്ല്യുപിഎൽ: ഡൽഹിയെ നയിക്കാൻ മെഗ് ലാനിങ്ങ്; ജഴ്സി അവതരിപ്പിച്ചു
കൈലാസത്തിൽ ഋഷഭധ്വജം എന്നൊരു പതാകയുണ്ട്. പതാകയിൽ ശിവൻ്റെ വാഹനമായ കാളയും നിത്യാനന്ദയും ഉണ്ട്. ആരാധനാലയങ്ങളിലും ഓഫീസുകളിലും കാറുകളിലും അവരുടെ വസതികളിലും നിത്യാനന്ദയുടെ അനുയായികൾക്ക് പതാക ഉപയോഗിക്കാം. അതുമാത്രമല്ല കൈലാസയ്ക്ക് ഒരു ദേശീയ ഗാനവും സ്വന്തം കറൻസിയും റിസർവ് ബാങ്കും ഉണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ ഭരണ വകുപ്പുകളെല്ലാം ഉള്ള ഒരു സമ്പൂര്‍ണ്ണ രാജ്യമാണത്രെ ഇത്. ഇംഗ്ലിഷും, സംസ്കൃതവും, തമിഴുമാണ് ഇവിടുത്തെ ഭാഷകള്‍. രാജ്യത്തിനു സ്വന്തമായി ഒരു വെബ് സൈറ്റുമുണ്ട്. സൈബർ വിദഗ്ധരുടെ അഭിപ്രായത്തിൽ, 2018 ഒക്ടോബർ 21 നാണ് ഈ വെബ്‌സൈറ്റ് സൃഷ്‌ടിച്ചത്.
Story Highlights: Where is Nithyananda’s ‘Kailasa’? How did he build his country?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here