Advertisement

നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

March 2, 2023
Google News 3 minutes Read
bjp candidate Kazheto Kinimi won nagaland before counting votes

നാഗാലാന്‍ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും മുന്‍പേ ഫലം അനുകൂലമായ സ്ഥാനാര്‍ത്ഥിയാണ് കഷെറ്റോ കിനിമി. അകുലുട്ടോ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കിനിമിയുടെ ഏക എതിര്‍ സ്ഥാനാര്‍ത്ഥി ഖേകാഷെ സുമി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതാണ് നേരത്തെ തന്നെ കിനിമിക്ക് ‘വിജയം’ നേടിക്കൊടുത്തത്.( bjp candidate Kazheto Kinimi won nagaland before counting votes)

വോട്ടെണ്ണലിന് മുന്‍പേ അക്കൗണ്ട് തുറന്ന ബിജെപി വലിയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് ബിജെപിയുടെ ആദ്യ എതിരില്ലാത്ത വിജയമാണ് കിനിമിയുടേത്. 85 ശതമാനം പോൡങ്ങാണ് ഇത്തവണ നാഗാലാന്‍ഡില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ആകെ 13,17,632 വോട്ടര്‍മാരാണുള്ളത്. 6,61,489 പേര്‍ പുരുഷന്മാരും 6,56,143 പേര്‍ സ്ത്രീകളുമാണ്.

Read Also: ത്രിപുര തെരഞ്ഞെടുപ്പ്; ത്രികോണ മത്സരം എവിടെയെല്ലാം ?

നാഗാലാന്റില്‍ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കൊപ്പമാണെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേ സൂചിപ്പിക്കുന്നത്. 38 മുതല്‍ 48 വരെ സീറ്റുകള്‍ ബിജെപി-എന്‍പിപി സഖ്യത്തിന് സംസ്ഥാനത്ത് ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചു. വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് മൂന്ന് സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്.

Story Highlights: bjp candidate Kazheto Kinimi won nagaland before counting votes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here