Advertisement

ത്രിപുര തെരഞ്ഞെടുപ്പ്; ത്രികോണ മത്സരം എവിടെയെല്ലാം ?

March 2, 2023
Google News 3 minutes Read
Tripura Assembly polls Key constituencies to watch out for in triangular fight

ബിജെപി-തിപ്ര മോദ- കോൺഗ്രസ് സിപിഐഎം പോരിന് കളമൊരുങ്ങുകയാണ് ത്രിപുരയിൽ ഇന്ന്. 60 അംഗ സഭയിൽ ആര് വാഴും ആര് വീഴുമെന്ന് ഇന്നറിയാം. 259 സ്ഥാനാർത്ഥികളാണ് ഇന്ന് തെരഞ്ഞെടുപ്പ് ഗോദയിൽ. ഇതിൽ 20 പേർ സ്ത്രീകളാണ്. മറ്റ് രണ്ട് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ പ്രാതിനിധ്യ വിഷയത്തിൽ ത്രിപുര മുന്നിലാണ്.

ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയുമായി സഖ്യം ചേർന്നാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസും സിപിഐഎമ്മും തെരഞ്ഞെടുപ്പിൽ ഇക്കുറി ബിജെപിക്കെതിരെ ഒരുമിച്ച് പോരാടാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വേരുറപ്പുള്ള തിപ്രമോദയും കടുത്ത ആത്മവിശ്വാസത്തിലാണ്. 60 സീറ്റിൽ 55 ഇടത്ത് ബിജെപിയും ആറ് സീറ്റിൽ ഐപിഎഫ്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ബിജെപി 12 വനിതാ സ്ഥാനാർത്ഥികളെയാണ് ഇറക്കിയിരിക്കുന്നത്. 47 സീറ്റിൽ ഇടതും 47 സീറ്റിൽ കോൺഗ്രസും സംസ്ഥാനത്ത് മത്സരിക്കുന്നു. ( Tripura Assembly polls Key constituencies to watch out for in triangular fight )

ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ മത്സരിക്കുന്നത് ടൗൺ ബൊറോദോവാലിയിൽ നിന്നാണ്. ഇവിടെ മാണിക് സാഹയ്‌ക്കെതിരെ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ആശിഷ് കുമാർ സാഹയെ ആണ്. ത്രിപുരയുടെ ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ മത്സരിക്കുന്നത് ചാരിലാം സീറ്റിൽ നിന്നാണ്. ബനമലിപൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ഭട്ടാചാർജിയും ജനവിധി തേടുന്നു.

സബ്രൂം മണ്ഡലത്തിൽ നിന്നാണ് സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി ജിതേന്ദ്ര ചൗധരി ജനവിധി തേടുന്നത്. ധൻപൂർ മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നത് ത്രിപുരയിൽ നിന്ന് കേന്ദ്രമന്ത്രിയാകുന്ന ആ്‌യ സ്ത്രീയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഈ പദത്തിലെത്തുന്ന രണ്ടാമത്തെ സ്ത്രീയുമായ പ്രതിമ ഭൗമിക്കാണ്. പ്രതിമയ്‌ക്കെതിരെ തിപ്ര മോദ നിർത്തിയത് അമിയ ദയാലിനെയാണ്.

രാധാകിഷേർപൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സിറ്റിംഗ് എംഎൽഎ പ്രണജിത്ത് സിംഗ് റോയെ രംഗത്തിറക്കിയപ്പോൾ പാർഥ കുമാറിനെയാണ് സിപിഐ-എംഎൽ സ്ഥാനാർത്ഥിയാക്കിയത്. അഗർത്തലയിൽ ബിജെപിയുടെ പാപിയ ദത്തയും കോൺഗ്രസിന്റെ സുദീപ് റോയ് ബർമനും തമ്മിലാണ് മത്സരം. കർബൂക്കിൽ സിപിഐഎമ്മിന്റെ പ്രിയാമണി ദോബർമയാണ് ബിജെപിയുടെ ആശിം ത്രിപുരയ്‌ക്കെതിരെയും തിപ്ര മോദയുടെ സഞ്ജയ് മാണിക്കിനെതിരെയും മത്സരിക്കുന്നത്.

Story Highlights: Tripura Assembly polls Key constituencies to watch out for in triangular fight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here