പണമിടപാട് കേസില്‍ ബിനോയ് കോടിയേരിക്കെതിരെ അന്ത്യശാസനവുമായി ദുബായ് കമ്പനി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ അന്ത്യശാസനവുമായി ദുബായ് കമ്പിനി രംഗത്ത്. പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഫെബ്രുവരി അഞ്ചിനകം ഒത്തുതീര്‍പ്പാക്കണമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. പണമിടപാട് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ഇതിനുവേണ്ടി വാര്‍ത്തസമ്മേളനം വിളിക്കുമെന്നും തുടര്‍ന്ന് എല്ലാ രേഖകളും പുറത്ത്വിടുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. അതിനിടെ, ജാസ് ടൂറിസം മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖി ഇന്ത്യയിലെത്തി. ഡൽഹിയിലാണ് മർസൂഖി ഇപ്പോൾ ഉള്ളതെന്നാണ് വിവരം. നേരത്തെ, മർസൂക്കിയുടെ അഭിഭാഷകൻ ബിനോയ്‌യുടെ മധ്യസ്ഥരുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് കമ്പനി അധികൃതർ സമയം തേടിയിട്ടുമുണ്ടെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here