Advertisement

എന്‍സിപി മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി

January 30, 2018
Google News 0 minutes Read
Pinarayi and AK Sasindran

എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത്. ഗവര്‍ണറുമായി ആലോചിച്ച ശേഷം മറുപടി നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ടി.പി പീതാംബരന്‍ പറഞ്ഞു. ഇന്നലെ നടന്ന എന്‍സിപി ദേശീയ നിര്‍വാഹകസമിതിയുടെ തീരുമാനമനുസരിച്ചാണ് എ.കെ ശശീന്ദ്രന്റെ മന്ത്രി സ്ഥാനത്തെകുറിച്ച് സംസ്ഥാന നേതൃത്വം കത്ത് നല്‍കിയത്. മുഖ്യമന്ത്രിയുടെ തീരുമാനം ഉടന്‍ അറിയാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി ടി.പി പീതാംബരന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here