ഓറഞ്ച് പാസ്പോര്‍ട്ട് നയം ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിച്ചു. വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പാസ്പോര്‍ട്ടിന്റെ നിറം മാറ്റലില്‍ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉടലെടുത്തിരുന്നത്. രാജ്യത്തെ പൗരന്മാരെ രണ്ടായി തരംതിരിക്കാനുള്ള നയമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അതേ തുടര്‍ന്നാണ് ഓറഞ്ച് പാസ്പോര്‍ട്ട് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. പൗരന്റെ വിലാസം അടങ്ങുന്ന പാസ്പോര്‍ട്ടിന്റെ അവസാന പേജ് നീക്കം ചെയ്യുമെന്ന തീരുമാനവും കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. പാസ്പോര്‍ട്ട് ലഭിക്കുന്നതിന് നിലവിലെ നടപടികള്‍ തന്നെ പാലിച്ച് പോകുമെന്നും കേന്ദ്രം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here