പാസ്‌പോര്‍ട്ടിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടില്ല: വിദേശകാര്യമന്ത്രി

പാസ്പോര്‍ട്ടിനായി അപേക്ഷ നല്‍കുമ്പോള്‍ വിവാഹിതരോട് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ചട്ടം ഒഴിവാക്കിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വിവാഹ മോചിതരായ സ്ത്രീകളോട് മുന്‍ ഭര്‍ത്താവിന്‍റെ പേര് എഴുതാന്‍ ആവശ്യപ്പെടരുത്. അകന്ന് കഴിയുന്ന ഭര്‍ത്താവിന്‍റെയോ കുട്ടികളുടെയോ വിവരങ്ങള്‍ ചോദിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. ലക്‌നൗവില്‍ മിശ്രവിവാഹിതരായ ദമ്പതികളോട് പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ മതം മാറണമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ വന്നിരിക്കുന്നത്. ദമ്പതികളോട് മതം മാറണമെന്ന് ആവശ്യപ്പെട്ട ഉദ്യോസ്ഥനെതിരെ മന്ത്രി സുഷ്മ സ്വരാജ് നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, നടപടി സ്വീകരിച്ച വിദേശകാര്യമന്ത്രിക്കെതിരെ സ്വന്തം ചേരിയില്‍ നിന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here