രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം

കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണയാളെ ആശുപത്രിയിലെത്തിക്കാന്‍ അഭിഭാഷകയായ രഞ്ജിനി കാണിച്ച മനസ്സിനെ പ്രകീര്‍ത്തിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി. നിയമസഭയില്‍ രഞ്ജിനിയുടെ ഇടപെടലിനെ അഭിനന്ദിച്ചു. രഞ്ജിനിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അപകടത്തില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അതില്‍ നിയമ നടപടികളെ കുറിച്ചുള്ള ഭയം വേണ്ടെന്നും ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അപകട സ്ഥലത്ത് ജനക്കൂട്ടം നിഷ്‌ക്രിയരായി നോക്കി നിന്നത് നടുക്കം ഉണ്ടാക്കുന്നുവെന്നും ജനങ്ങള്‍ മനുഷ്യത്വപരമായി അപരനോട് അനുകമ്പ കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here