കുപ്പിവെള്ളത്തിന്റെ വില നേര്‍പകുതിയാക്കി കുറയ്ക്കും

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ ധാരണ. കുപ്പിവെള്ളത്തിന്റെ കേരളത്തിലെ നിര്‍മാതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനം സ്വീകരിച്ചത്. നേര്‍ പകുതിയാക്കി വില കുറയ്ക്കാനാണ് തീരുമാനം. ഇരുപത് രൂപയ്ക്കും അതില്‍ കൂടുതലിനും വെള്ളം വില്‍ക്കുന്ന കേരളത്തില്‍ ഈ തീരുമാനത്തോടെ വെള്ളത്തിന്റെ വില പത്ത് രൂപയിലേക്ക് താഴും. എന്ന് മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരിക എന്നതിനെ കുറിച്ച് യോഗത്തില്‍ ധാരണയായിട്ടില്ല. കേരളത്തില്‍ 105 കമ്പനികള്‍ ഉള്‍പ്പെടുന്ന അസോസിയേഷനാണ് വില കുറച്ച് കുപ്പിവെള്ളം വില്‍ക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here