Advertisement

കുപ്പിവെള്ളത്തെ ആവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ;വ്യാപാരികള്‍ വില കുറയ്‌ക്കേണ്ടി വരും

April 26, 2018
0 minutes Read

കുപ്പിവെള്ളം വില കുറച്ച് വില്‍ക്കാന്‍ വ്യാപാരികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ശ്രമം. കുപ്പിവെള്ളം വില കുറച്ച് വില്‍ക്കാന്‍ തയ്യാറാവാത്തതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.

കുപ്പിവെള്ളം ആവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ നിയമവശങ്ങളെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. അതേ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുപ്പിവെള്ളം 12 രൂപയ്ക്ക് വില്‍ക്കമമെന്ന സര്‍ക്കാര്‍ തീരുമാനമുണ്ടായിട്ടും വ്യാപാരികള്‍ അത് പാലിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. കുപ്പിവെള്ളം എട്ട് രൂപയ്ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാണ്. എന്നാല്‍, 12 രൂപയ്ക്ക് വില്‍ക്കാന്‍ വ്യാപാരികള്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ കുപ്പിവെള്ളത്തെ ആവശ്യ സാധനങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിയമനിര്‍മ്മാണം നടത്താനാണ് സര്‍ക്കാര്‍ ശ്രമം.

നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന​തോ​ടെ വ്യാ​പാ​രി​ക​ൾ 12 രൂ​പ​യ്ക്ക് കു​പ്പി​വെ​ള്ളം വി​ൽ​പ​ന ന​ട​ത്തേ​ണ്ടി വ​രും. അ​ല്ലാ​ത്ത​പ​ക്ഷം സ​ർ​ക്കാ​രി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ന് പ​രി​മി​തി​യു​ണ്ട്. ഇ​തു മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top