റാമ്പിലെത്തിയ മോഡലിന് തീ പിടിച്ചു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റാംപിൽ എത്തിയ മോഡൽ വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മധ്യ അമേരിക്കയിലെ രാജ്യമായ എൽ സാൽവദോറിലായിരുന്നു സംഭവം. സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കവേയാണ് മത്സരാർത്ഥി അപകടത്തിൽപ്പെട്ടത്.
ക്വീൻ ഓഫ് ദി ഹാർവസ്റ്റിനെ ഓർമ്മപ്പെടുത്തുന്ന കോസ്റ്റിയൂമാണ് മോഡൽ ധരിച്ചത്. തൂവലുകൾ കൊണ്ട് വലിയൊരു തലപ്പാവും ധരിച്ചിരുന്നു. ഈ തലപ്പാവിനാണ് തീ പിടിച്ചത്. വേദിയിൽ ഇരുവശത്തുമായി തീപന്തം കൈയ്യിൽ പിടിച്ച് രണ്ട് മോഡലുകൾ നിൽക്കുന്നുണ്ടായിരുന്നു. ഈ പന്തത്തിൽ നിന്നാണ് തലപ്പാവിലേക്ക് തീ പടർന്നത്.
തീ പിടിച്ച് ഞൊടിയിടയിൽ തന്നെ തലപ്പാവാകെ തീ പടർന്നു. പെട്ടെന്ന് തന്നെ സംഘാടകരെത്തി തീ അണച്ചു. അൽപ്പം വൈകിയിരുന്നുവെങ്കിൽ ശരീരമാകെ തിപടർന്നേനെ. അപകടത്തിൽ മോഡലിന് അപകടമൊന്നും സംഭവിച്ചില്ല.
Beauty pageant headdress catches fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here