നടി ജിയാ ഖാൻ ജീവനൊടുക്കിയ സംഭവത്തിൽ സൂരജ് പഞ്ചോളിക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി

ബോളിവുഡ് നടി ജിയാ ഖാൻ ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ സൂരജ് പഞ്ചോളിക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി. നടി സറീന വഹാബിന്റെയും നടൻ ആദിത്യ പഞ്ചോളിയുടേയും മകനാണ് സൂരജ് പഞ്ചോളി.
സൂരജ് ഉൾപ്പെടെയുള്ള 22 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ ജിയക്ക് ഗർഭഛിദ്രം നടത്തിയ ഡോക്ടർ, ജിയയുടെ ഫഌറ്റിലെ വാച്ച്മാൻ, പഞ്ചോളിയുടെ വേലക്കാരൻ, സൂരജിൻറെ സുഹൃത്തുക്കൾ എന്നിവർ ഉൾപ്പെടുന്നു.
2013 ജൂൺ 13നാണ് ജിയാ ഖാനെ മുംബൈയിലെ ജൂഹുവിലുള്ള അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജിയയുടെ മരണത്തെ തുടർന്ന് കാമുകനായ സൂരജ് പഞ്ചോളി കസ്റ്റഡിയിലെടുത്തിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിൽ ജിയാ ഖാൻ ജീവനൊടുക്കിയതാണെന്നും, കാരണം സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളാണ് കാരണമെന്നും കണ്ടെത്തിയിരുന്നു. ജിയാ ഖാന്റെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സൂരജ് പഞ്ചോളിക്കെതിരെ സിബിഐ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത്.
case against suraj pancholi on jia khan’s suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here