ഇടുങ്ങിയ മുറിയിലെ താമസം; 50 ഓളം പേർക്ക് ഒരു ടോയ്‌ലറ്റ്, മുംബൈയിലെ ചേരിജീവിതം എന്തെന്ന് അറിയാം

മുംബൈയിലെ ചേരി ജീവിതം സിനിമകളിൽ മാത്രമേ നമ്മിൽ പലരും കണ്ടിട്ടുള്ളു. അപ്പോൾ തന്നെ എങ്ങനെയാകാം ഇവിടുത്തെ ജീവിതം, തീപ്പെട്ടിക്കൂടുകൾ അടുക്കിയതുപോലെയുള്ള വീടുകളിൽ ഇവർ എങ്ങനെ ജിവിക്കുന്നു തുടങ്ങി നൂറു കണക്കിന് ചോദ്യങ്ങൾ നമ്മുടെ ഉള്ളിൽ ഉയർന്നുവരും.
ഇതിനെല്ലാം ഉത്തരം സ്വയം കണ്ടുപിടിക്കാൻ ഒരു മാർഗമേയുള്ളു…അവിടെ പോയി താമസിക്കുക…എന്നാൽ പെട്ടെന്നൊരു ദിനം എങ്ങനെ മുംബൈ ചേരിയിൽ താമസം ലഭിക്കും ? അതിനുള്ള ഉത്തരവുമുണ്ട്. രവി സാൻസി നിങ്ങളെ സഹായിക്കും.
മുംബൈ ചേരിജീവിതം അനുഭവിച്ചറിയാൻ അവസരമൊരുക്കി ശ്രദ്ധനേടിയിരിക്കുകയാണ് മുംബൈ നിവാസി രവി. മുംബൈ സാന്റക്രൂസിലെ ഗോലിബാർ എന്ന ചേരിയിലെ തന്റെ സ്വന്തം വീടാണ് ഇതിനായി രവി തുറന്നുതരുന്നത്.
രവി ജോലി ചെയ്യുന്ന എൻജിഒയുടെ സൂപ്പർവൈസർ ഡേവിഡാണ് രവിയോട് ഇക്കാര്യം ആദ്യം പറയുന്നത്. അദ്ദേഹമാണ് രവിയ്ക്ക് ഇതിനായി പ്രചോദനം നൽകിയതും. പതിനാറ് പേരടങ്ങുന്ന രവിയുടെ കുടുംബത്തോടൊപ്പമാണ് അവിടെ താമസിക്കേണ്ടത്.
2000 രൂപയാണ് ഇവിടെ താമസിക്കാനായി നൽകേണ്ടത്. ഇവിടെ താമസിക്കുമ്പോൾ ടൂറിസ്റ്റ് എന്ന രീതിയിലുള്ള യാതൊരു പരിഗണനയും നിങ്ങൾക്ക് ലഭിക്കുകയില്ല. ചേരിനിവാസികൾ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ തന്നെ ജീവിക്കേണ്ടി വരും സന്ദർശകർക്കും.
ഇടുങ്ങിയ മുറികളും, 50 ഓളം പേർ ഉപയോഗിക്കുന്ന ടോയ്‌ലറ്റുമൊക്കെയാണ് നിങ്ങളെ അവിടെ കാത്തിരിക്കുന്നത്.
പൊവേർട്ടി ടൂറിസം എന്ന പേര് നൽകിയ ഈ പദ്ധതിയോട് ഒരുകൂട്ടം ആളുകൾക്ക് കടുത്ത വിയോജിപ്പാണ് ഉള്ളത്.
മൃഗശാലയിലെ മൃഗങ്ങളെ നോക്കിക്കാണുന്നത് പോലയായിരിക്കും ഇതിലൂടെ ചേരിനിവാസികളേയും സന്ദർശകർ നോക്കിക്കാണുന്നതെന്നാണ് ഇത്തരക്കാരുടെ വാദം. എന്നാൽ മുംബൈയിലെ ചേരിജീവിതം അവർ അനുഭവിക്കുന്ന യാതനകളും ജനങ്ങളിലേക്കെത്തിക്കാൻ പറ്റിയ മാർഗമാണ് ഇതെന്നാണ് ഡേവിഡ് പറയുന്നത്.
experience mumbai slum life through povert tourism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here