വീണ്ടും ക്രൂരത; മകനെ കയറിൽ കെട്ടിത്തൂക്കി പൊതിരെ തല്ലി അച്ഛൻ; ഭയന്ന് കണ്ണ് പൊത്തി മകൾ; വീഡിയോ പുറത്ത്

കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത തുടർക്കഥയാകുന്നു. ബംഗലൂരുവിൽ മകനെ ക്രൂരമായി മർദ്ദിക്കുന്ന അച്ഛന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാനിൽ അച്ഛൻ മക്കളെ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത് വന്നു. ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങളിൽ പത്തുവയസ്സുകാരനായ മകനെ കയറിൽ കെട്ടിത്തൂക്കിയാണ് അച്ഛൻ തല്ലുന്നത്.
രാജസ്ഥാനിലാണ് ഈ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. പിഞ്ചുബാലനെ കയറിൽ കെട്ടിത്തൂക്കി നിർദ്ദാക്ഷിണ്യം തല്ലുന്നതിന് പുറമെ ഇതുകണ്ട് പേടിച്ച് കണ്ണുപൊത്തിയ മകളെ നിലത്തിട്ട് തല്ലി ചതയ്ക്കുന്നുമുണ്ട്. ഇതിനിടെ മൂന്നാമത്തെ കുട്ടി നടക്കുന്നതെന്തെന്നറിയാതെ സംഭവങ്ങൾ നോക്കിയിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here