കറുത്ത സ്റ്റിക്കര്‍ ആശങ്ക; നടപടി സ്വീകരിച്ചെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

വീടുകളുടെ ജനല്‍ ചില്ലുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്ന സംഭവത്തില്‍ അമിതമായ ആശങ്ക ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. തെറ്റിധാരണ പടര്‍ത്തുന്ന രീതിയില്‍ വാര്‍ത്തകളെ വളച്ചൊടിച്ച് നവമാധ്യമങ്ങള്‍ നല്‍കുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഇതേ കുറിച്ച് നിരവധി തെറ്റിധാരണാജനകമായ കാര്യങ്ങള്‍ പരത്തുന്നത് ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേ സമയം ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ റേഞ്ച് ഐജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതേ കുറിച്ച് നിര്‍ദേശം കൈമാറിയിട്ടുണ്ട്. അതിനാല്‍ തന്നെ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here