ശ്രീജിത്തും അമ്മയും ഇന്ന് സിബിഐ ആസ്ഥാനത്ത്

ശ്രീജിവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ ഇന്ന് ശ്രീജിത്തിന്‍റെയും അമ്മയുടെയും മൊഴിയെടുക്കും. അതേസമയം കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്.
ശ്രീജീവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫീലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും ഇതിന് സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസര്‍ തയ്യാറാക്കിയ എസ്.ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ശ്രീജിത്തിന്റെ സമരം വലിയ ചര്‍ച്ചയായതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസ് സിബിഐ ഏറ്റെടുത്തത്.
sreejith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here