ഗൂഗിള്‍ ഡൂഡിലിന്റെ ഇന്നത്തെ ആദരം എഴുത്തുകാരി കമലാദാസിന്

ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ ആദരമര്‍പ്പിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ ദാസിന്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികള്‍ക്ക് ജന്മം നല്‍കിയ മാധവിക്കുട്ടി എന്ന കമലാ ദാസിനെ പ്രത്യേക വിശേഷണത്തോടെയാണ് ഗൂഗിള്‍ ഡൂഡില്‍ ആദരവോടെ അവതരിപ്പിച്ചിരിക്കുന്നത്. ‘എഴുത്തിന്റെ ലോകത്തേക്ക് സ്ത്രീകള്‍ക്ക് വേണ്ടി ജാലകം തുറന്ന സവിശേഷ വ്യക്തിത്വം’ എന്നാണ് കമലാ ദാസിന് നല്‍കിയിരിക്കുന്ന വിശേഷണം. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുന്‍പ് മാധവിക്കുട്ടി എന്ന പേരിലായിരുന്നു എഴുതിയിരുന്നത്. അതിന് ശേഷമാണ് കമലാദാസ് എന്ന പേര് സ്വീകരിച്ചത്. മാധവിക്കുട്ടിയുടെ എഴുത്തിലൂടെ വായനക്കാരെ ആകര്‍ഷിച്ച നീര്‍മാതളത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ കമലാദാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കലാകാരനായ മഞ്ജിത്ത് താപ് ആണ് ഡൂഡില്‍ തയ്യാറാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here