‘ഇനി ഒരു വര്‍ഷം കൂടിയല്ലേ ഉള്ളൂ, ഭാഗ്യം’ ; ബിജെപിയെ പരിഹസിച്ചും വിമര്‍ശിച്ചും രാഹുല്‍

ബിജെപി സര്‍ക്കാരിന്റെ അവസാന പൊതുബജറ്റിനെയും ഭരണത്തെയും വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലേറി നാല് വര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് ന്യായമായത് ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു, ഇപ്പോഴും പൊള്ളയായ മോഹനവാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ തരുന്നത്. വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ട പണം സര്‍ക്കാരിന്റെ കൈയ്യിലില്ല. നാല് വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ യുവാക്കള്‍ക്കാകട്ടെ ജോലിയുമില്ല എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഭാഗ്യം, ഇനി ഒരു വര്‍ഷം കൂടിയല്ലേയുള്ളൂ എന്നും രാഹുല്‍ തന്റെ ട്വിറ്റില്‍ ബിജെപിയെ പരിഹസിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്.
4 years gone; still promising FARMERS a fair price.
4 years gone; FANCY SCHEMES, with NO matching budgets.
4 years gone; no JOBS for our YOUTH.
Thankfully, only 1 more year to go.#Budget2018— Office of RG (@OfficeOfRG) February 1, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here