Advertisement

ബഡ്ജറ്റ്; സ്ഥാപനങ്ങള്‍ക്ക് ആധാര്‍ മേഖലയില്‍ തിരിച്ചറിയില്‍ കാര്‍ഡ്, ക്രിപ്റ്റോ കറന്‍സിയ്ക്ക് വിലക്ക്

February 1, 2018
1 minute Read
cryptocurrency

ഒരു രാജ്യത്തിന്റെയും പിന്തുണയില്ലാത്ത സാങ്കൽപിക കറൻസിയായ ക്രിപ്റ്റോ കറന്‍സിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ബജറ്റ് അവതരണത്തിനിടെ ധനകാര്യ മന്ത്രി വ്യക്തമാക്കി. ഇവയിൽ നിക്ഷേപം നടത്തി കബളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നു സർക്കാർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രിപ്റ്റോ കറൻസി ഇടപാട് നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുന്നതും പരിഗണനയിലാണെന്ന് വാര്‍ത്തകള്‍ ശക്തമാകുന്നതിനിടെയാണ് ബജറ്റിലെ നിര്‍ദേശം.

മറ്റ് ബജറ്റ് പ്രഖ്യാപനങ്ങള്‍

  • 80000 കോടി രൂപയുടെ ഓഹരി വില്‍പ്പന.
  • ടോള്‍ അടയ്ക്കുന്നത് ഇലക്ടോണിക് ആക്കും,
  • 36,000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് നവീകരിക്കും
  • അ‍ഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ എംപിമാരുടെ ശമ്പളം പുതുക്കും
  • ഗ്രാമീണ റോഡ് വികസനം വഴി ഗ്രാമീണര്‍ക്ക് തൊഴില്‍ അവസരങ്ങള്‍
  • വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം ഒരു ലക്ഷം കോടിയാക്കി ഉയര്‍ത്തും.
  • 2018-19ല്‍ ധനക്കമ്മി 3.3 ശതമാനമാക്കും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top