Advertisement

സപ്‌ന ദീദിയായി വേഷമിടാനൊരുങ്ങി ദീപിക പദുക്കോൺ

February 2, 2018
Google News 0 minutes Read
deepika padukone to be sapna deedi

അധോലോകത്തെ വിറപ്പിച്ച ഗുണ്ടാറാണി സപ്നാ ദീദിയാകാനൊരുങ്ങി സൂപ്പർ താരം ദീപിക പദുക്കോൺ. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനൊപ്പം പ്രവർത്തിച്ചിരുന്ന ഒരാളുടെ ഭാര്യയായിരുന്നു സപ്നാ ദീദി.

ഇവരുടെ ഭർത്താവിനെ ദാവൂദ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പെടുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിനെത്തുടർന്ന് ഇവർ ദാവൂദിനെതിരെ പ്രതികാരം ചെയ്യാനായി തിരിയുകയും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ചോർത്തിനൽകാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് ഇവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. വിശാൽ ഭരദ്വാജിന്റെ ചിത്രത്തിൽ ദീപികക്കൊപ്പം ഇർഫാൻ ഖാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here