Advertisement

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ആരംഭിച്ചു

February 3, 2018
Google News 1 minute Read
kodiyeri kodiyeri malappuram ldf candidate to be declared tomorrow kodiyeri press meet at kannur CPI helped UDF to save their face says kodiyeri

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‌ ആരംഭം. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയ്ക്കും ഫാഷിസ്റ്റ് ഭരണത്തിനുമെതിരെ സഖ്യവും സഹകരണവും വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ അദ്ദേഹം പൂര്‍ണ്ണമായി പിന്തള്ളി. കോണ്‍ഗ്രസ്-സിപിഎം സഖ്യം ബിജെപിയെ വളരാന്‍ സഹായിക്കുമെന്നും അതിനാല്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും തയ്യാറല്ലെന്നും കോടിയേരി പറഞ്ഞു. അതേ സമയം ഒരേ രാഷ്ട്രീയ നിലപാടുകളുള്ള പാര്‍ട്ടികളുമായി ബിജെപിയ്‌ക്കെതിരെ സഖ്യം രൂപികരിക്കാന്‍ സിപിഎം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here