‘കുറ്റബോധമില്ല, ഓരോ സിനിമയില്‍ നിന്നും ഞാന്‍ പഠിക്കുകയായിരുന്നു’; ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷം. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഫെബ്രുവരി 3 നായിരുന്നു ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ റിലീസ് ചെയ്തത്. കഴിഞ്ഞുപോയ ആറ് വര്‍ഷങ്ങളെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സിനിമയില്‍ എത്തിയിട്ട് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആദ്യ സിനിമയായ സെക്കന്റ് ഷോ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തത് പോലെ തോന്നുന്നു. സിനിമയില്‍ നിന്ന് ചുരുങ്ങിയ കാലം കൊണ്ട് താന്‍ ഏറെ പഠിച്ചുകഴിഞ്ഞിരിക്കുന്നുവെന്നും ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. ഉയര്‍ച്ചകളിലും താഴ്ചകളിലും കുറ്റബോധമില്ല. നേട്ടങ്ങളും കോട്ടങ്ങളും എല്ലാം എന്റെ കൈകളിലായിരുന്നു. എന്നും ഓര്‍മ്മയില്‍ നില്‍ക്കാവുന്ന മികച്ച സിനിമകള്‍ വരും വര്‍ഷങ്ങളില്‍ തന്നെ തേടിയെത്തുമെന്ന് വിശ്വസിക്കുന്നതായും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം ചേര്‍ത്തുകൊണ്ടുള്ള ചിത്രത്തോടെയാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ആയിരത്തോളം ഷെയറുകളാണ് പോസ്റ്റിന് ലഭിച്ചത്.
ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here