Advertisement

പിവി അൻവർ എംഎൽഎയുടെ പാർക്കിൽ കളക്ടറുടെ പരിശോധന

February 3, 2018
Google News 0 minutes Read
p v anvar water theme park

പിവി അൻവർ എംഎൽഎയുടെ പാർക്കിൽ കോഴിക്കോട് ജില്ലാ കളക്ടറുടെ രഹസ്യ പരിശോധന. ഇന്ന് പുലർച്ചെയാണ് കളക്ടർ പാർക്കിലെത്തിയത്.

ദുരന്ത നിവാരണ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും അൻവറിനെതിരെ കളക്ടർ നടപടിയെടുത്തിരുന്നില്ല. കളക്ടർ യു.വി ജോസിനെതിരെ പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

സമുദ്രനിരപ്പിൽ നിന്നും 2800 അടി ഉയരമുള്ള പാർക്കിരിക്കുന്ന പ്രദേശം ദുരന്തസാധ്യതാ മേഖലയായി സർക്കാർ നിശ്ചയിച്ചതാണ്.മണ്ണിടിച്ചിലിന് സാധ്യതയുള്ള സംസ്ഥാനത്തെ ദുർബല മേഖലകളിൽ എംഎൽഎയുടെ പാർക്ക് സ്ഥിതിചെയ്യുന്ന താമരശേരി താലൂക്കും പെടുന്നു.അപകട സാധ്യതാ മേഖലയായി പ്രഖ്യപിച്ചിരിക്കുന്ന ഇവിടെ യാതൊരു നിർമ്മാണ പ്രവൃത്തിയും പാടില്ല. ഇരുപത് ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് നിർദ്ദേശിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here