Advertisement

യുഎഇയില്‍ ഇനി ജോലിയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റും; നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

February 4, 2018
0 minutes Read
visa

യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് ഇനി സ്വഭാവ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഈ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. യു.എ.ഇ.യില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വിദേശികള്‍ക്കും ഇത് ബാധകമാണ്. കഴിഞ്ഞ അഞ്ച് കൊല്ലം ജീവിച്ച രാജ്യത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അതതു രാജ്യങ്ങളിലെ യു.എ.ഇ. കാര്യാലയങ്ങള്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം. യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ കസ്റ്റമര്‍ ഹാപ്പിനെസ്സ് സെന്ററുകള്‍ വഴിയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താം.

വീട്ടുവേലക്കാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലവില്‍ യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന വിദേശികള്‍ പുതിയ തൊഴില്‍ വിസയിലേക്കു മാറുകയാണെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കണം. വിസ പുതുക്കുമ്പോള്‍ ഇതിന്റെ ആവശ്യമില്ല. ആശ്രിത വിസയിലെത്തുന്നവര്‍ക്കും ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്കും സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന വിദേശികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട. എന്നാല്‍ കുറച്ചുകാലത്തേക്ക് രാജ്യം വിട്ടവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top