നിയമസഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം; ചന്തയിലേത് പോലെ പെരുമാറരുതെന്ന് മുഖ്യമന്ത്രി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയും വിജയന്‍ പിളള എംഎല്‍എയുടെ മകനും നടത്തിയ സാമ്പത്തിക തട്ടിപ്പ് വിഷയത്തില്‍ കൂടുതല്‍ ശക്തമായി ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്ത്. സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നത് അധികാരത്തിന്റെ തണലിലാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. കോടിയേരി ബാലകൃഷ്ണന് ഈ തട്ടിപ്പില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്റ വിമര്‍ശനങ്ങള്‍ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തി. പ്രതിപക്ഷം നടത്തുന്നത് വെറും രാഷ്ട്രീയ മുലലെടുപ്പാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷം സഭയില്‍ ചന്തയിലെ പോലെ പെരുമാറരുതെന്നും പ്രതിഷേധങ്ങളെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. വിവാദങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും പാര്‍ട്ടി തന്നെ വിശദീകരണം നല്‍കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുമ്പ് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകനെതിരെ സമാനമായ ആരോപണം ഉണ്ടായപ്പോള്‍ സഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം നിയമസഭയില്‍ ചര്‍ച്ച നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here