കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവം; 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

കവി കുരീപ്പുഴ ശ്രീകുമാറിനെ കയ്യേറ്റം ചെയ്ത 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അടിയന്തര നടപടി.പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്.കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ വച്ചാണ് കുരീപ്പുഴയ്ക്ക് നേരെ ഇന്നലെ ആക്രമണം ഉണ്ടായത്.
ഒരു ഗ്രന്ഥശാലയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു കുരീപ്പുഴ എത്തിയത്.വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട കുരീപ്പുഴയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ആര്‍എസ്എസ് ആക്രമണം ഉണ്ടായത്.കുരീപ്പുഴയ്ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും കാറിന്റെ ഡോര്‍ ബലമായി പിടിച്ചടയ്ക്കുകയും ചെയ്തു.സംഘാടകര്‍ എത്തിയാണ് കുരീപ്പുഴയെ രക്ഷപ്പെടുത്തിയത്. അതിനിടെ,കുരീപ്പുഴയുടെ ആയൂരിലെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here