നാളെ മൂന്നാം ഏകദിനം; മാനം കാക്കാന്‍ സൗത്താഫ്രിക്ക

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനം നാളെ നടക്കും. കേപ് ടൗണ്‍ ന്യൂലാന്‍ഡ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകീട്ട് നാല് മണിക്കാണ് മത്സരം ആരംഭിക്കുക. ആറ് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 2-0 ത്തിന് ഇന്ത്യ മുന്നിലാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയ്‌ക്കൊത്ത എതിരാളികളാകാന്‍ കഴിയാതെയാണ് സൗത്താഫ്രിക്ക തോല്‍വികള്‍ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. മാനം കാക്കാനും പരമ്പര നഷ്ടമാകാതിരിക്കാനും മൂന്നാമത്തെ മത്സരം സൗത്താഫ്രിക്കയ്ക്ക് ജയിക്കുക തന്നെ വേണം. പരിക്കിനെ തുടര്‍ന്ന് സൗത്താഫ്രിക്കയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ ഡിവില്ലിയേഴ്‌സ്, ഡുപ്ലിസിസ്, ഡികോക്ക് എന്നിവര്‍ ടീമില്‍ ഉണ്ടാകില്ല. അതേ സമയം ടീമില്‍ വലിയ മാറ്റങ്ങളില്‍ ഇല്ലാതെയാകും ഇന്ത്യ കളത്തിലിറങ്ങുക.
Team South Africa at a practice session in Cape Town ahead of 3rd ODI against India tomorrow #INDvSA pic.twitter.com/sKJUnH9y9H
— ANI (@ANI) February 6, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here