ആമി സിനിമ നിരോധിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല

ആമി സിനിമ നിരോധിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെടില്ല. സെൻസർ ബോർവിന് നടപടികളുമായി മുന്നോട്ട് പോകാെമന്ന് കോടതി നിർദേശിച്ചു. സിനിമക്ക് സർട്ടിഫിക്കേഷൻ നൽകേണ്ട നിയമപരമായ അധികാരി സെൻസർ ബോർഡാണന്നും സിനിമ സെൻസർ ബോർഡിന്റെ പരിഗണനയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ നിരോധിക്കണമെന്ന ആശ്യത്തിൽ
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിൽ
ആണെന്നത് സെൻസർ ബോർഡിന് നടപടി യുമായി മുന്നോട്ട് പോകുന്നത് തടസ്റ്റമല്ലന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ എട്ടാം എതിർ കക്ഷിയായ അബ്ദുൾ സമദ് സമദാനിക്കുവേണ്ടി പ്രമുഖ ബി ജെ പി നേതാവും അഭിഭാഷകനുമായ പി എസ് ശ്രീധരൻപിള്ള ഹാജരായി. സിനിമയുമായി സമദാനിക്കു ബന്ധമില്ലെന്നും സമദാനിയെ ഒഴിവാക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു .
സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here