Advertisement

ഖാദി ടാഗ് ഉപയോഗിച്ചതിന് ഫാബ് ഇന്ത്യയ്ക്ക് 525കോടി രൂപ പിഴ

February 6, 2018
Google News 0 minutes Read
fab india

തങ്ങളുടെ ട്രേഡ് മാർക്ക് ഉപയോഗിച്ചതിന് വസ്ത്ര വിപണന സ്ഥാനപനമായ ഫാബ് ഇന്ത്യയ്ക്ക് കോടികളുടെ പിഴ. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനാണ് ഫാബ് ഇന്ത്യയ്ക്ക് 525രൂപയുടെ വക്കീൽ നോട്ടീസ് അയച്ചത്. ലോഗോയും ടാഗും ഉപയോഗിച്ചതിന് എതിരെയാണ് നടപടി. ട്രേഡ് മാര്‍ക്കും ലോഗോയും മാറ്റിയില്ലെങ്കില്‍ ഫാബ് ഇന്ത്യ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ.വി.ഐ.സി അയച്ച വക്കീൽ നോട്ടീസിൽ ഉണ്ട്. ചർക്കയുടെ ചിത്രവും ഖാദി മാർക്കും ഉടൻ നീക്കം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഫാബ് ഇന്ത്യ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here