പ്രതിപക്ഷം നിയമസഭ വിട്ടു

ബിനോയ് കോടിയേരി വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അനില്‍ അക്കരെ എംഎല്‍എയ്ക്ക് എതിരെ മുഖ്യമന്ത്രി മോശം പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ഇറങ്ങിപ്പോക്ക്. ബിനോയ് കോടിയേരിക്ക് എതിരെ മൂന്ന് കേസുകളുണ്ടെന്ന അനില്‍ അക്കരെയുടെ പരാമര്‍ശത്തെ തുടര്‍ന്ന് സഭയില്‍ ബഹളമുണ്ടായി. ലോക കേരളസഭയെ കോടിയേരിയും മക്കളും ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും അനില്‍ അക്കരെ ആരോപിച്ചു. എന്നാല്‍, ലോകകേരള സഭയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നേരത്ത,സ്പീക്കര്‍ പ്രതിപക്ഷത്തെ ബിനോയ് വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയുള്ള പ്രസംഗം അനുവദിക്കുകയായിരുന്നു.ചട്ടവിരുദ്ധമായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ ഉണ്ടാകില്ല എന്ന് വ്യക്തമാക്കിയായിരുന്നു സ്പീക്കറുടെ നടപടി . സഭയ്ക്ക് പുറത്തുള്ള വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാന്‍ പാടില്ലെന്ന റൂളിംഗ് നിലനില്‍ക്കുന്ന കാര്യം ഇതിനിടെ എസ് ശര്‍മ്മ എംഎല്‍എ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും പ്രസംഗം നടക്കട്ടെ എന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here