Advertisement

സോഷ്യല്‍ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കേസ്

February 7, 2018
Google News 0 minutes Read
fake news

സമൂഹ മാധ്യമങ്ങളിലൂടെ ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ്. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുക്കുക. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്ന് കാണിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നവരേയും സംശയം തോന്നുവരെ മര്‍ദ്ദിക്കുന്നവര്‍ക്കും എതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. നിരവധി ദൃശ്യങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി പ്രചരിക്കുന്നത്. ഇതില്‍ പലതും നിരപരാധികളാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here