Advertisement

ബിറ്റ് കോയിന്‍ ഇടപാടുകാര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

February 7, 2018
Google News 0 minutes Read
bitcoin

സാങ്കല്‍പിക കറന്‍സിയായ ബിറ്റ് കോയിന്‍ നിക്ഷേപമുള്ള ഒരു ലക്ഷത്തോളം പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ആദായ നികുതി റിട്ടേണില്‍ ഇക്കാര്യം അറിയിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പ് നിരവധി സര്‍വേകള്‍ നടത്തിയതില്‍ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചില്‍ എത്ര പേര്‍ വിപണനവും രജിസ്റ്റട്രേഷനും, പങ്കാളികളും ആയിട്ടുണ്ടെന്ന് കണ്ടെത്തിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി. ബിറ്റ്കോയിന്‍ നിക്ഷേപം നിയമ വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.യൂണിയന്‍ ബജറ്റിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here