വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമി

ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ നടി ലക്ഷ്മി ഗോപാലസ്വാമി. ഒരു സ്വകാര്യ ചാനലിലാണ് നടി താന്‍ അവിവിവാഹിതയായി തുടരുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയത്. ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞതിങ്ങനെ
ഞാന്‍ കരുതി ഞാന്‍ വലിയ അംബീഷ്യസ് ഗേള്‍ അല്ലെന്ന്. അത് കൊണ്ട് തന്നെ ഈസിയായി വിവാഹം കഴിച്ച് എനിക്ക് വീട്ടമ്മയാവാം. കല്യാണം കഴിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. പക്ഷേ അതില്‍ നിന്ന് വിലക്കിയത് എനിക്ക് അറിയാത്ത എന്റെ ആഗ്രഹങ്ങളാവാം. എനിക്ക് അത്തരം ചില ആഗ്രഹങ്ങളുണ്ടായിരുന്നു. സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോള്‍ ഞാന്‍ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്. എന്റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോള്‍ നടക്കും.
സിനിമയില്‍ ആയിരുന്നപ്പോള്‍ ഞാന്‍ വലിയ തിരക്കിലായിരുന്നു. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലെ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ വന്നിരിക്കും എനിക്ക് തിരിച്ചറിയാന്‍ പറ്റാഞ്ഞതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാല സ്വാമി പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here