മകളെ പൊതുവേദിയില്‍ ‘വിരട്ടി’ ശ്രീദേവി

നടി ശ്രീദേവിയ്ക്ക് പ്രായം കൂടുന്തോറും സൗന്ദര്യം ഏറിവരികയാണെന്നാണ് ആരാധകരുടെ ലോകത്തെ അടക്കം പറച്ചില്‍. പറച്ചില്‍ അടക്കിയാണെങ്കിലും സംഗതി സത്യമാണ്. അടുത്തിടെ ചുണ്ടിന് താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്തെന്നവാര്‍ത്തയും വളരെ ചര്‍ച്ചയായി.
ഇക്കഴിഞ്ഞ ലാക്മി ഫാഷന്‍ വീക്കില്‍ മകളോടൊപ്പമാണ് താരം എത്തിയത്. കുറച്ച് കംഫോര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രത്തിലാണ് ജാന്‍വി വേദിയില്‍ എത്തിയത്. അനാമിക ഖന്നയാണ് ഇവര്‍ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. എന്നാല്‍ മകളെ ക്യാമറ വളയുന്നതില്‍ ശ്രീദേവി അല്‍പം അസ്വസ്ഥയായിരുന്നു. അത്കൊണ്ട് തന്നെ ആദ്യത്തെ ഫോട്ടോ സെക്ഷന്‍ കഴിഞ്ഞ് ഒറ്റയ്ക്കാണ് ശ്രീദേവി റാംപില്‍ എത്തിയത്. അത് വരെ തൊട്ടപ്പുറത്ത് മാറി നിന്ന ജാന്‍വി അമ്മ റാംപില്‍ നിന്ന് തിരിച്ചെത്തിയതോടെ തനിയെ ഫോട്ടോ സെക്ഷന് നിന്നോട്ടെ എന്ന് ചോദിച്ച് അമ്മയ്ക്ക് സമീപത്തേക്ക് എത്തി. എന്നാല്‍ ശ്രീദേവി ഇതിന് അനുവാദം നല്‍കിയില്ല. മുഖം കറുപ്പിച്ച് മകളോട് അവിടെന്ന് വരാന്‍ പറഞ്ഞു. ഒടുക്കം മാധ്യമങ്ങളോട് ക്ഷമിക്കാനെന്നോണം കൈകൂപ്പിക്കാണിച്ച് ജാന്‍വി അമ്മയ്ക്കൊപ്പം മടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here