ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയം മറന്ന് ജീവിച്ചു, ആസിഫിനും അപര്‍ണ്ണയ്ക്കും പൊതിരെ തല്ല്

ആസിഫ് അലി നായകനായ ബിടെക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പരിധിവിട്ട അഭിനയം കൂട്ടത്തല്ലില്‍ കലാശിച്ചു. ചിത്രത്തിലെ താരങ്ങളായ ആസിഫ് അലിയ്ക്കും അപര്‍ണ്ണാ ബാലമുരളിയ്ക്കും സംഭവത്തില്‍ പരിക്കേറ്റു. ബംഗളൂരുവില്‍ ഷൂട്ടിംഗ് പുരോഗമിക്കവെയാണ് സംഭവം. കോളേജ് വിദ്യാര്‍ഥികളെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്യുന്നതായിരുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ലാത്തി പിടിച്ച് നിന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ലാത്തികൊണ്ട് ‘ശരിക്കും’ മര്‍ദ്ദിച്ചതാണ് വിഷയമായത്. അന്യഭാഷക്കാരായതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇവരെ നിയന്ത്രിക്കാനായില്ല. പ്രശ്‌നം രൂക്ഷമായതോടെ ചിത്രീകരണം നിര്‍ത്തിവച്ചു. സംവിധായകന്‍ ക്ഷോഭിച്ചതോടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സംഘം ചേര്‍ന്ന് ഷൂട്ടിംഗ് സെറ്റിലെ വാഹനങ്ങള്‍ അടിച്ച് തകര്‍ത്തു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here