Advertisement

കീലടിയെ ലോകത്തിന് മുന്നില്‍ എത്തിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി ഉലകനായകന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍

11 hours ago
Google News 2 minutes Read

ഉലകനായകന്‍ കമലഹാസന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യസഭാംഗമായ കമലഹാസന്‍ ഇന്നാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. പ്രധാമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം കമലഹാസന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മക്കള്‍ നീതിമയ്യം നേതാവുകൂടിയ താരം കഴിഞ്ഞയാഴ്ചയാണ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നത്. കീഴടിയുടെ പൗരാണികതയെ വേഗത്തില്‍ തിരിച്ചറിയുക എന്നതായിരുന്നു.


തമിഴ് നാട്ടിലെ കീഴടിയില്‍ നടന്ന ഖനനം, ദക്ഷിണേന്ത്യയിലെ ആദ്യകാല നഗരവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. 2014 ല്‍ ആരംഭിച്ച ഈ സര്‍വെ പുരാവസ്തു ഗവേഷകനായിരുന്ന കെ അമര്‍നാഥ് രാമകൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിനെകുറിച്ചുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംശയങ്ങള്‍ കേന്ദ്രനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി. 2160 വര്‍ഷങ്ങളുടെ പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു കണ്ടെത്തിയത്.

ബി സി രണ്ടാം നൂറ്റാണ്ടിന് മുന്‍പുള്ള കാലത്തിലേക്ക് വെളിച്ചംവീശുന്നതായിരുന്നു ഈ സര്‍വെ. തമിഴ് ബ്രാഹ്്മി ലിഖിതങ്ങളുള്ള 120 ല്‍ അധികം മണ്‍പാത്രങ്ങളും മറ്റും ഇവിടെ ഉദ്ഖനനത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. തമിഴ് നാഗരികതയുടെ മഹത്വവും തമിഴ് ഭാഷയുടെ കാലാതീതമായ മഹത്വവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തമിഴ് ജനതയ്ക്ക് പിന്തുണ നല്‍കണമെന്ന് കമലഹാസന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

കമല്‍ഹാസന്റെ കുറിപ്പ്

ഇന്ന്, ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രതിനിധി എന്ന നിലയിലും ഒരു കലാകാരന്‍ എന്ന നിലയിലും ഞാന്‍ അദ്ദേഹത്തിന് മുന്നില്‍ കുറച്ച് അഭ്യര്‍ത്ഥനകള്‍ വെച്ചു, അവയില്‍ ഏറ്റവും പ്രധാനം കീഴാടിയുടെ പൗരാണികതയെ വേഗത്തില്‍ തിരിച്ചറിയുക എന്നതായിരുന്നു.

തമിഴ് നാഗരികതയുടെ മഹത്വവും തമിഴ് ഭാഷയുടെ കാലാതീതമായ മഹത്വവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തമിഴ് ജനതയ്ക്ക് പിന്തുണ നല്‍കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Story Highlights :ulaganayagan kamal haasan approaches the Prime Minister with a request to bring Keeladi to the world

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here