സൈനികരുടെ ഡിഎന്‍എ ശേഖരിക്കുന്നു

അപകടമേഖലകളില്‍ ജോലി ചെയ്യുന്ന സൈനികരുടെ ഡിഎന്‍എ ശേഖരിക്കുന്നു. 11.30 ലക്ഷം സൈനികരുടെ ഡിഎന്‍എ ശേഖരിക്കേണ്ടതിന്റെ ഭാഗമായി പ്രാരംഭ ഘട്ടത്തില്‍ 7000 സൈനികോദ്യഗസ്ഥരുടെ ഡ്എന്എ സാമ്പിളുകള്‍ ശേഖരിച്ചു. എൻഎസ്ജി കമാൻഡോകൾ, പാരാട്രൂപ്പേഴ്സ്, ഏവിയേറ്റേഴ്സ്, സബ്മറൈനേഴ്സ്, നാവൽ ഏവിയേറ്റേഴ്സ്, പൈലറ്റ് എന്നിവരുൾപ്പെടുന്നതാണ് ആദ്യ പട്ടിക. പുനയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിലാണ് ഡിഎൻഎ സാന്പിളുകൾ ശേഖരിക്കുന്നത്. ബാർകോഡിട്ടാണ് ഓരോരുത്തരുടെയും ഡിഎൻഎ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വിമാനം തകർന്ന് കൊല്ലപ്പെട്ട രണ്ട് വ്യോമസേന സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതും സ്ഥിരീകരിച്ചതും പുനയിൽ സൂക്ഷിച്ച ഡിഎൻഎ സാന്പിൾ ഉപയോഗിച്ചായിരുന്നുവെന്നാണ് സൈനിക വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here