Advertisement

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക പുനഃപരിശോധിക്കും

February 8, 2018
Google News 0 minutes Read

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. അവസാനമായി പുതുക്കിയ പട്ടികയില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായിട്ടുള്ള പലരെയും സര്‍ക്കാര്‍ ഒഴിവാക്കിയെന്ന് ആരോപിച്ച് ദുരിത ബാധിതര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേ തുടര്‍ന്നാണ് പട്ടിക പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നത്. അടുത്ത സെല്‍ യോഗത്തില്‍ പുതിയ പട്ടിക അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ പരിശോധന നടത്തിയാണ് പട്ടിക പുതുക്കുക. രണ്ട് മാസത്തിനകം പുനഃപരിശോധന പൂര്‍ത്തിയാകുമെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ ദുരിത ബാധിതരെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here