Advertisement

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കം

January 30, 2024
Google News 2 minutes Read
endosulfan victims begin indefenite strike

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കം. സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കുക, എൻഡോസൾഫാൻ പട്ടികയിൽ നിന്ന് അകാരണമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിലെ പ്രതിഷേധം. ( endosulfan victims begin indefenite strike )

ഒരു ഇടവേളക്ക് ശേഷം എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും തെരുവിൽ. മാസങ്ങളായി മുടങ്ങിയ സൗജന്യ മരുന്ന് വിതരണം പുനസ്ഥാനപിക്കണമെന്നാണ് പ്രധാന ആവശ്യം. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങളും സമര പന്തലിലെത്തി.

മന്ത്രി മുഹമ്മദ് റിയാസ് ചെയർമാനായ എൻഡോസൾഫാൻ സെല്ലിന്റെ യോഗം ചേർന്നിട്ട് ഒരു വർഷം പിന്നിട്ടു. പരാതി പറയാൻ പോലും ഇടമില്ലെന്ന് ചുരുക്കം. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് ദുരിത ബാധിതർ പറയുന്നത്.

Story Highlights: endosulfan victims begin indefenite strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here