പട്ടികയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സുപ്രീം കോടതി കൊളീജിയം

ജസ്റ്റിസ് കെ.എം. ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കാന്‍ സാധ്യത. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊളീജിയത്തിന്റെ ശിപാര്‍ശ മടക്കിയാല്‍ ഇതേ പട്ടിക തന്നെ വീണ്ടും അയക്കുമെന്ന് കൊളീജിയം. ശിപാര്‍ശയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കൊളീജിയം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രം ശിപാര്‍ശ മടക്കിയാല്‍ പ്രസിഡന്‍ഷ്യല്‍ വാറന്റിനായാകും വീണ്ടും പട്ടിക അയയ്ക്കുക. ഇങ്ങനെ സംഭവിച്ചാല്‍ സുപ്രീം കോടതി അയക്കുന്ന പട്ടിക കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരും.
ജസ്റ്റീസ് കെ.എം. ജോസഫ്, മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശിപാർശ, നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയയ്ക്കുന്നതിന് പകരം കേന്ദ്ര നിയമ മന്ത്രാലയം തിരിച്ചയച്ചതായാണു സൂചന. ഇതു സംബന്ധിച്ച് ഒൗദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് ജെ.ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർ ചേർന്നതാണ് സുപ്രീം കോടതി കൊളീജിയം. ഇതിൽ ചീഫ് ജസ്റ്റീസൊഴികെ മറ്റു നാലു ജഡ്ജിമാർ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരേ വിമർശനവുമായി പരസ്യമായി രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here