Advertisement

ശ്രിയ ശരണ്‍ വിവാഹിതയാകുന്നു

February 8, 2018
1 minute Read
sriya saran

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രീയ ശരണ്‍ വിവാഹിതയാകുന്നുവെന്ന് സൂചന. റഷ്യയിലുള്ള തന്റെ സുഹൃത്തിനെ തന്നെയാണ് താരം വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. മാര്‍ച്ചിലാണ് വിവാഹം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാനില്‍ വച്ചായിരിക്കും വിവാഹം. 2001ല്‍ പുറത്തിറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് സിനിമയിലൂടെയാണ് ശ്രിയ സിനിമയിലേക്ക് എത്തുന്നത്. 2002ല്‍ പുറത്തിറങ്ങിയ സന്തോഷം വന്‍ഹിറ്റായിരുന്നു. മലയാളത്തില്‍ പോക്കിരി രാജ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിലെ നായികയായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാന്റ് അമ്പാസിഡറാണ് ശ്രിയ.

sriya saran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top