Advertisement

ബ്ലാസ്റ്റേഴ്‌സിന് സമനില; സെമി പ്രവേശനം കയ്യാലപ്പുറത്ത്

February 9, 2018
Google News 1 minute Read
Kerala Blasters s

കേരളത്തിന്റെ മഞ്ഞപ്പടയ്ക്ക് സെമി പ്രതീക്ഷകള്‍ കയ്യാലപ്പുറത്തെ തേങ്ങ പൊലെയാണ് ഇനിയും. ഇന്നലെ നടന്ന ബ്ലാസ്റ്റേഴ്‌സ്-കൊല്‍ക്കത്ത മത്സരത്തില്‍ 2-2ന് സമനില വഴങ്ങിയതോടെ കേരളത്തിന് നഷ്ടമായത് സെമി ഫൈനല്‍ പ്രതീക്ഷകളാണ്. ഇയാന്‍ ഹ്യൂമും സന്ദേശ് ജിങ്കാനുമില്ലാതെ കളിക്കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തില്‍ കൊല്‍ക്കത്തയേക്കാള്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനല്‍ വിസില്‍ മുഴുങ്ങിയപ്പോള്‍ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ബാള്‍ഡ്‌വിന്‍സണും ബെര്‍ബറ്റോവുമാണ് കേരളത്തിന് വേണ്ടി ഗോളുകള്‍ നേടിയത്. ഇരുവരുടെയും ഐഎസ്എല്ലിലെ ആദ്യ ഗോളായിരുന്നു കൊല്‍ക്കത്തിയല്‍ നേടിയത്. കൊല്‍ക്കത്തയ്ക്കുവേണ്ടി റയാന്‍ ടെയ്‌ലറും ടോം തോര്‍പ്പയുമാണ് ഗോളുകള്‍ നേടിയത്. 15 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഇപ്പോഴും അഞ്ചാം സ്ഥാനത്താണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here