പാലസ്തീന്‍ സന്ദര്‍ശനത്തിന് മോഡി ഇന്ന് തിരിക്കും

ചരിത്ര സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോഡി ഇന്ന് പാലസ്തീനിലേക്ക്. നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്നാണ് പലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസിൻറെ ഓഫീസ് വിശേഷിപ്പിച്ചത്. പലസ്തീനു ശേഷം പ്രധാനമന്ത്രി യുഎഇയിലും ഒമാനിലും എത്തും. ജോർദ്ദാൻ വഴിയാകും പലസ്തീനിൽ എത്തുക. ശ്രേഷ്ഠ അതിഥിയെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങിയെന്ന് പലസ്തീൻ പ്രസിഡൻറെ മഹമൂദ് അബ്ബാസിൻറെ കൊട്ടാരം പ്രസ്താവനയിൽ പറഞ്ഞു.
ചർച്ചകൾക്കു ശേഷം ചില കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. റമല്ലയിലെ പ്രസിഡൻഷ്യൽ ഹെഡ്ക്വാർട്ടേഴ്സിൽ നടക്കുന്ന ചർച്ചയിൽ ഇന്ത്യയുടെ തുടരുന്ന സഹായത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുമെന്ന് പലസ്തീൻ അറിയിച്ചിട്ടുണ്ട്. ഒരു പകൽ മാത്രം റമല്ലയിൽ തങ്ങുന്ന മോഡി യുഎഇയിലേക്ക് തിരിക്കും. ഒമാന്‍ സന്ദർശനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here