ഉത്തരേന്ത്യന്‍ വിനോദസഞ്ചാരികളെ നികൃഷ്ടരെന്ന് വിളിച്ച് ഗോവന്‍ മന്ത്രി

ഗോവ സന്ദര്‍ശിക്കുന്ന ആഭ്യന്തര വിനോദ സഞ്ചാരികളിലധികവും നികൃഷ്ടരാണെന്നും ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ ഗോവയെ ഹരിയാനയാക്കാന്‍ നോക്കുകയാണെന്നും വിമര്‍ശിച്ച് ഗോവന്‍ ആസൂത്രണ വകുപ്പ് മന്ത്രി വിജയ് സര്‍ദ്ദേശായി രംഗത്ത്. ഗോവയിലെ ബിസ് ഫെസ്റ്റില്‍ പങ്കെടുക്കവേയാണ് മന്ത്രിയുടെ വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഉത്തരവാദിത്തമില്ലാത്ത വിനോദസഞ്ചാരികളെ നിയന്ത്രിക്കുക എന്നത് ദുസ്സഹമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഗോവയിലേക്കുള്ള വിനോദ സഞ്ചാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇപ്പോള്‍ സംസ്ഥാനത്തെ ജനസംഖ്യയേക്കാള്‍ ആറുമടങ്ങ് ആളുകളാണ് ഗോവയിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തുന്നത്. ഇവരെല്ലാവരും അതി സമ്പന്നരോ നല്ലവരോ അല്ല. അവര്‍ ഭൂമിയിലെ തന്നെ നികൃഷ്ടരായവരാണെന്ന് മന്ത്രി പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here