Advertisement

രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍; മോദിയെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസംഗം

February 10, 2018
0 minutes Read
Rahul Gandi

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ബെല്ലാരിയിലെത്തി. ആയിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചു. മോദി ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള പ്രസംഗം പാര്‍ലമെന്റില്‍ നടത്തിയിട്ടും അതില്‍ രാജ്യത്തിന്റെ ഭാവിയെകുറിച്ച് ഒന്നും സംസാരിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. യുവാക്കള്‍ക്ക് ജോലികള്‍ നല്‍കുന്നതിനെകുറിച്ചോ കൃഷിക്കാരെ സഹായിക്കുന്നതിനെകുറിച്ചോ മോദി യാതൊന്നും പാര്‍ലമെന്റില്‍ സംസാരിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും മറ്റ് കാര്യങ്ങള്‍ക്കും വേണ്ടിയാണ് പ്രധാനമന്ത്രി സമയം കളയുന്നത്. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നത് കേള്‍ക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്നാണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കര്‍ണാടകയിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top