യുവാക്കള്‍ ആ സുന്ദരിയെ നോക്കി കണ്ണിറുക്കി കഴിഞ്ഞു; ഇതാണ് ആ ‘അഡാറ്’ പാട്ട്

ഒരു അഡാറ് ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി…’ എന്ന ഗാനം കേരളത്തിലെ യുവാക്കളെ വല്ലാതങ്ങ് പിടികൂടി കഴിഞ്ഞു. കേട്ടിട്ടും കേട്ടിട്ടും മതിയാകാതെ എല്ലാവരും ആ പാട്ടിന് പിന്നാലെയാണ് ഇപ്പോള്‍. മലബാറിന്റെ തനിമയില്‍ ചേര്‍ന്നുകിടക്കുന്ന ഈ ഗാനത്തിലെ വരികള്‍ ഒരൊറ്റ ദിവസംകൊണ്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഒമര്‍ ലുലു സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനമാണ് ഇന്നലെ റിലീസ് ചെയ്തത്. മാപ്പിളപാട്ടിന്റെ ശൈലിയോട് സാമ്യം പുലര്‍ത്തുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പി.എം.എ ജബ്ബാര്‍ രചിച്ച് തലശേരി കെ.റഫീഖ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ഷാന്‍ റഹ്മാന്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. ഗാനരംഗത്ത് സിനിമയിലെ പുതുമുഖങ്ങളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here