സെന്‍സിറ്റീവായ എഴുത്തുകാരനോടൊപ്പം ജീവിതം പങ്കുവയ്ക്കുന്നത് അത്ര എളുപ്പമല്ല; വിവാഹ വാര്‍ഷിക ദിനത്തില്‍ ശ്യാം പുഷ്കറിന് ഭാര്യയുടെ കുറിപ്പ്!!

ഇന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കറിന്റേയും ഭാര്യയുടേയും ആറാം വിവാഹവാര്‍ഷികമാണ്. ‘സെന്‍സിറ്റീവായ എഴുത്തുകാരനോടൊപ്പം ജീവിതം പങ്കുവയ്ക്കുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ അത് അവിശ്വസനീയമാം വിധം രസകരമാണെന്നാണ്’ ഇന്ന് ശ്യാം പുഷ്കറിന്റെ ഭാര്യ ഉണ്ണിമായയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
ശ്യാം പുഷ്കറിന്റെ ഭാര്യ എന്നതിനേക്കാള്‍ മഹേഷിന്റെ പ്രതികാരത്തിലെ എല്‍ദോച്ചായന്റെ ഭാര്യ സാറ എന്നോ, പറവയിലെ ഇഷാബിന്റേയും, ഇച്ചാപ്പിയുടേയും ടീച്ചര്‍ എന്നോ പറഞ്ഞാലാവും നമ്മളില്‍ പലരും ഉണ്ണിമായയെ പെട്ടെന്ന് തിരിച്ചറിയുക. അടുത്തിടെ ഹിറ്റായ മില്‍മ പാലിന്റെ പരസ്യത്തില്‍ വനിതാ കോണ്‍സ്റ്റബിളായും ഉണ്ണിമായ എത്തി. സിനിമാ രംഗത്ത് സഹ സംവിധായികയായി തന്നെ പ്രവര്‍ത്തിക്കുകയാണ് ഉണ്ണിമായ ഇപ്പോള്‍.ആര്‍ക്കിടെക്റ്റ് ജോലി രാജിവച്ചാണ് സിനിമയിലേക്ക് വന്നത്. മഹേഷിന്റെ പ്രതികാരം, അഞ്ച് സുന്ദരികൾ എന്ന ചിത്രങ്ങളിൽ സഹസംവിധായികയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here