Advertisement

നോട്ട് നിരോധനം ശരിയായ നീക്കമെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

February 11, 2018
3 minutes Read

യു.എ.ഇ സന്ദര്‍ശനത്തില്‍ നോട്ട് നിരോധനത്തേയും ജിഎസ്ടിയേയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മാറികൊണ്ടിരിക്കുകയാണ്. ദരിദ്ര ജനങ്ങള്‍ പോലും നോട്ട് നിരോധനം ശരിയായ നടപടിയാണെന്ന് ഇപ്പോള്‍ വിശ്വസിക്കുന്നു. ജി.എസ്.ടി ശരിയായ നീക്കമായിരുന്നെന്നത് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാവരും തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് ഒപ്പേരയില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് വഴി ദുബായിയിലെ ക്ഷേത്രത്തിന് നരേന്ദ്ര മോദി തറക്കല്ലിടുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്. മുപ്പത് ലക്ഷം ഇന്ത്യക്കാരെ അവരുടെ നാടായി ഗള്‍ഫ് രാജ്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഞാന്‍ നന്ദി പറയുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം വെറും കച്ചവടം മാത്രമല്ല. യഥാര്‍ത്ഥ പങ്കാളിത്തം കൂടിയാണെന്നും കല്ലിടല്‍ കര്‍മ്മത്തിന് ശേഷം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top